യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജി തള്ളി; വധശിക്ഷ 30ന് നടപ്പാക്കും

Posted on: July 21, 2015 6:51 pm | Last updated: July 22, 2015 at 12:15 am

yakhub memenമുംബൈ: മുംബൈ സ്‌ഫോടനക്കേസ് മുഖ്യപ്രതി യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജി സുപ്രീംകോടതി തള്ളി. ടാഡ കോടതിയുടെ വധശിക്ഷാ വിധി സുപ്രീംകോടതി ശരിവെച്ചു. മേമന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി കൂടി തള്ളിയതോടെ വധശിക്ഷ ജൂലായ് 30ന് നടപ്പാക്കുമെന്ന് ഉറപ്പായി.

1993 മാര്‍ച്ച് 12നാണ് 257പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പര നടന്നത്. കേസില്‍ മുഖ്യപ്രതിയായ ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന്‍ സഹായിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.