ഹോണ്ടയുടെ പുതിയ ടു വിലര്‍ ‘ലിവോ’ പുറത്തിറങ്ങി

Posted on: July 11, 2015 8:39 pm | Last updated: July 11, 2015 at 8:39 pm

ImageResizerWM.ashx
ഹോണ്ട ഇന്ത്യയുടെ പുതിയ ടു വീലര്‍ ‘ലിവോ’ പുറത്തിറങ്ങി. ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രുപകല്‍പനയിലാണ് ലിവോയുടെ വരവ്. നീല, വെള്ള, ബ്രൗണ്‍, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ ലിവോ ലഭ്യമാണ്. 9ബി എച് പി സൃഷ്ടിക്കുന്ന 110 സിസി, 4സ്‌ട്രോക്ക് എഞ്ചിനാണ് ലിവോക്ക് ശക്തി പകരുന്നത്. കൂടാതെ വണ്ടിയുടെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ ഹോണ്ട എക്കോ ടെക്കും ഉപയോഗിക്കാം. രണ്ട് മോഡലിലുള്ള ലിവോയാണ് ഹോണ്ട അവതരപ്പിച്ചത്. ഡ്രം ബ്രേക്കും അല്ലേയ് വീലുമുള്ളതാണ് ഒന്ന്. ഇതിന് 52,989 രൂപയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. ഡിസ്‌ക് ബ്രേക്ക് സിസ്റ്റത്തോട് കൂടിയുള്ളതാണ് മറ്റൊന്ന്. ഇതിന് 55,489 രൂപയുമാണ് വില.