Connect with us

International

പശ്ചിമേഷ്യ അടുത്ത രണ്ട് വര്‍ഷത്തിനകം യു എസ് 40,000 സൈനികരെ വെട്ടിക്കുറക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: അടുത്ത രണ്ട് വര്‍ഷത്തിനകം 40,000 സൈനികരെ വെട്ടിക്കുറക്കാന്‍ യു എസ് തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ യു എസ് സൈന്യത്തിന്റെ തുടര്‍ച്ചയായ പരാജയത്തെക്കുറിച്ച് വാദം ഉയരുകയും 2017 സാമ്പത്തിക വര്‍ഷത്തിനകം 40,000 സൈന്യത്തെ വെട്ടിക്കുറക്കാനും തീരുമാനിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍-ഇറാഖ് യുദ്ധം ഉയര്‍ച്ചയിലിരിക്കെ അമേരിക്കന്‍ സൈന്യ ബലം 5,70,000 ആയിരുന്നു. ഫലത്തില്‍ വിദേശത്തെയും സ്വദേശത്തെയും സൈനിക പോസ്റ്റുകളില്‍ ഈ വെട്ടിച്ചുരുക്കല്‍ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. യു എസും സഖ്യ കക്ഷികളും ഇറാഖിലും സിറിയയിലുമായി ഒരു വര്‍ഷത്തോളമായി ഭീകരവാദികള്‍ക്കെതിരെ വ്യോമാക്രമണം തുടരുകയാണ്.
ഭീകരവാദികളില്‍ നിന്നും വടക്കന്‍ നഗരമായ റമദിയെ മോചിപ്പിക്കാന്‍ ഇറഖി സേനയെ സഹായിക്കുന്നതിന് 450 സൈനികരെക്കൂടി അയച്ചതായി പെന്റഗണ്‍ വൃത്തങ്ങള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അതേ സമയം, ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണന്നും, ഭീകരവാദികള്‍ക്കിടയില്‍ സുന്നി ഗോത്ര വര്‍ഗക്കാര്‍ക്കും ഇറാഖ് സര്‍ക്കാറിനും കൂടുതല്‍ പരിശീലനം ആവശ്യമുണ്ടെന്നും ഒബാമ പറഞ്ഞു. എന്നാല്‍ സൈനിക അംഗ സംഖ്യ ഗണ്യമായി വെട്ടിക്കുറക്കുന്നതില്‍ ചില പാര്‍ലിമെന്റ് അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
അതിനിടെ, ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പടനയിക്കാന്‍ യു എസ് സന്നദ്ധമാക്കിയത് 60 സിറിയന്‍ സൈനികരെ മാത്രമാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് പ്രതീക്ഷിച്ചതിലും എത്രയോ താഴെയാണെന്ന് യു എസ് പ്രതിരോധ കാര്യ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ കോണ്‍ഗ്രസില്‍ വ്യക്തമാക്കി. മെയ് മാസത്തില്‍ ജോര്‍ദാനിലും തുര്‍ക്കിയിലും ആരംഭിച്ച പദ്ധതി പ്രകാരം ഒരു വര്‍ഷത്തില്‍ 5400 സൈനികരെ വാര്‍ത്തെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പ്രാദേശിക നിലയില്‍ തന്നെ പോരാടാന്‍ പ്രാപ്തരായ ഒരു സംഘത്തെ സൃഷ്ടിച്ചെടുക്കുക എന്ന പ്രസിഡന്റ് ഒബാമയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

---- facebook comment plugin here -----

Latest