Connect with us

Gulf

ശൈഖ് സായിദ് വിയോഗ വാര്‍ഷികം: വിവിധ രാജ്യങ്ങളിലെ അനുസ്മരണ പരിപാടികള്‍ ശ്രദ്ധേയമായി

Published

|

Last Updated

അബുദാബി: യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ 12-ാം വിയോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ശൈഖുമാരും ഭരണരംഗത്തെ പ്രമുഖരും ഉള്‍പടെ വന്‍ ജന സാന്നിധ്യമാണ് രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്ന ഓരോ പരിപാടിയിലും കാണപ്പെട്ടത്.
ശൈഖ് സായിദിന്റെ ദൃഡനിശ്ചയവും ത്യാഗവും ദീര്‍ഘ ദൃഷ്ടിയുമാണ് യു എ ഇയെ ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്ന രാജ്യമാക്കിമാറ്റിയതെന്ന് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തന്റെ നാട്ടുകാരെ മുഴുവന്‍ സ്വന്തം മക്കളെപ്പോലെ കരുതി സ്‌നേഹിച്ച ഭരണാധികാരിയായ ശൈഖ് സായിദ്, നാട്ടുകാരില്‍ നിന്ന് സ്വദേശികള്‍ക്കു പുറമെ വ്യത്യസ്ത വിദേശി കൂട്ടായ്മകളും ശൈഖ് സായിദ് അനുസ്മരണ സംഗമങ്ങളും കൂട്ടായ്മകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടികളെല്ലാം ആരംഭിച്ചത് ശൈഖ് സായിദിന്റെ പേരിലുള്ള പ്രത്യേക ഖുര്‍ആന്‍ പാരായണത്തോടെയും പ്രാര്‍ഥനയോടെയുമായിരുന്നു. മതകാര്യവകുപ്പിലെ പണ്ഡിതരടക്കം പ്രമുഖരായ പലരും സംഗമങ്ങളില്‍ പങ്കാളികളായി. യു എ ഇക്കുപുറമെ, ഇന്ത്യയും പാക്കിസ്ഥാനുമുള്‍പെടെ വിവിധ വിദേശ രാജ്യങ്ങളിലും ശൈഖ് സായിദിന്റെ പേരില്‍ പ്രത്യേക അനുസ്മരണ സംഗമങ്ങള്‍ നടന്നു. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും അനുസ്മരണ പ്രഭാഷണങ്ങളുമായിരുന്നു മുഖ്യ ചടങ്ങ്. കേരളത്തില്‍ മര്‍കസുസ്സഖാഫത്തി സ്സുന്നിയ്യയില്‍ ശൈഖ് സായിദിന്റെ പേരില്‍ നടന്ന ഖുര്‍ആന്‍ പാരായണ സദസ് ഏറെ ശ്രദ്ധേയമായി. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി മദാര്‍ സ്ഥാപനങ്ങളില്‍ നടന്ന ശൈഖ് സായിദിന്റെ പേരിലുള്ള ഖതം ഓത്ത് യു എ ഇയിലെ പ്രമുഖ അറബ് പത്രമായ അല്‍ ഖലീജ് പ്രാധാന്യത്തോടെ വാര്‍ത്തയാക്കി.

Latest