Connect with us

National

സാങ്കേതിക തകരാര്‍: ഡെല്‍ഹി മെട്രോ സര്‍വീസ് വീണ്ടും തടസ്സപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോ റെയില്‍ സര്‍വീസ് വീണ്ടും തടസ്സപ്പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് യമുന ബാങ്ക് മെട്രോ സ്‌റ്റേഷന് സമീപംവെച്ചാണ് ട്രെയിന്‍ നിലച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡിഎംആര്‍സി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ന് ഉച്ചക്ക് ശേഷം വൈശാലി – ധ്വാരക റൂട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടിരുന്നു. ലക്ഷ്മി നഗര്‍ സ്‌റ്റേഷന് സമീപമാണ് മെട്രോ ട്രെയിന്‍ ഓട്ടം നിലച്ചത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള 15 മെട്രോ ട്രെയിനുകളുടെ സര്‍വീസും നിലച്ചു. ഒാഫീസുകളിലേക്ക് ആളുകള്‍ വരികയും പോകുകയും ചെയ്യുന്ന തിരക്കേറിയ നേരത്താണ് മെട്രോ സര്‍വീസ് നിലച്ചത്.

ഡല്‍ഹി മെട്രോയുടെ ഏറ്റവും തിരക്കേറിയ ബ്ലൂലെെന്‍ റൂട്ടുകളിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. നേരത്തെ കേടായ ഇന്‍സുലേറ്ററുകള്‍ ഡിഎംആര്‍സി മാറ്റിയിരുന്നു.