Connect with us

Techno

ഗൂഗിള്‍ മാപ്‌സില്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ 12 പുതിയ നഗരങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഗൂഗിള്‍ മാപ്‌സില്‍ ഇനി മുതല്‍ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ 12 ഇന്ത്യന്‍ നഗരങ്ങളുടെ കൂടി ട്രാഫിക് വിവരങ്ങള്‍ ലഭ്യമാവും. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ കൊല്‍ക്കത്ത, ഭോപ്പാല്‍, കോയമ്പത്തൂര്‍, ലഖ്‌നൗ, സൂറത്ത്, ഇന്‍ഡോര്‍, ലുധിയാന, വിശാഖപട്ടണം, നാഗ്പൂര്‍, മധുര എന്നിവയാണ് ഗൂഗിള്‍ മാപ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ നഗരങ്ങള്‍.

ഗൂഗിള്‍ മാപ്‌സ് കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ ഉപകരണമാക്കി മാറ്റാന്‍ ഞങ്ങള്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്താകമാനമുള്ള ഡ്രൈവര്‍മാര്‍ക്ക് പുതിയ സംരംഭം സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗൂഗിള്‍ പ്രോഗ്രാം മാനേജ്‌മെന്റ് ഡയരക്ടര്‍ സുരേന്‍ രുഹേല പറഞ്ഞു.

ഗൂഗിള്‍ മാപ്‌സിന്റെ മൊബൈല്‍ ഡെസ്‌ക്ടോപ് വേര്‍ഷനുകളില്‍ പുതിയ സൗകര്യങ്ങള്‍ ലഭ്യമാണ്. നിലവില്‍ രാജ്യത്തെ 34 നഗരങ്ങളിലെ ട്രാഫിക് വിവരങ്ങള്‍ അറിയാന്‍ ഗൂഗിള്‍ മാപ്‌സ് സഹായിക്കും.