Connect with us

National

മാഗി കയറ്റുമതി ചെയ്യാന്‍ നെസ്ലെക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരോധിച്ച മാഗി നൂഡില്‍സ് കയറ്റുമതി ചെയ്യാന്‍ ഉത്പാദകരായ നെസ് ലേ ഇന്ത്യക്ക് ബോംബെ ഹൈക്കോടതിയുടെ അനുമതി. കമ്പനിക്ക് കയറ്റുമതി സ്വാതന്ത്ര്യം ഉണ്ടെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ വി എം കനാദംയും ബി പി കോലാബവല്ലയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചെടുത്ത് കത്തിച്ച് നശിപ്പിക്കുന്ന പ്രക്രിയയിലായിരുന്നു എന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. മാഗി വളരെ സുരക്ഷിതമായ ഭക്ഷ്യ പദാര്‍ത്ഥമാണെങ്കില്‍ എന്തുകൊണ്ട് അവര്‍ അത് കയറ്റുമതി ചെയ്യുന്നില്ലെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഒാഫ് ഇന്ത്യക്ക് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ മഹ്മൂദ്  പ്രാച്ച വാദിച്ചു. കേസില്‍ കോടതി ജൂലൈ 14ന് വീണ്ടും വാദം കേള്‍ക്കും.