മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

Posted on: June 23, 2015 12:56 pm | Last updated: June 23, 2015 at 11:35 pm

sister nirmalaകൊല്‍ക്കത്ത: മദര്‍ തെരേസയുടെ പിന്‍ഗാമിയായിരുന്ന സിസ്റ്റര്‍ നിര്‍മല ജോഷി (81) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍ നിര്‍മല.

മദര്‍ തെരേസയുടെ മരണത്തിന് ആറു മാസം മുന്‍പ് 1997-ലാണു സിസ്റ്റര്‍ നിര്‍മല മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തത്. 2009-ല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു സ്ഥാനം ഒഴിയുകയായിരുന്നു.