സമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Posted on: June 16, 2015 4:55 am | Last updated: June 15, 2015 at 11:55 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച 19 മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി.
കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ കേരളത്തിലെ മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ദക്ഷിണകന്നട ജില്ലയില്‍ നിന്നും തമിഴ്‌നാടില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. മുഹ്‌യുസ്സുന്ന മദ്‌റസ ആനക്കല്ല് -കോട്ടയം, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ധര്‍മ്മനഗര്‍ -കാസര്‍കോട്, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ പൊയ്യത്തബയല്‍ -കാസര്‍കോട്, ഹിദായത്തുസ്സിബിയാന്‍ സുന്നി മദ്‌റസ ദൈഗോളി- കാസര്‍കോട്്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ സുങ്കദകട്ടെ -കാസര്‍കോട്, ബദ്‌രിയ മദ്‌റസ കോട്ടെമാര്‍ -കാസര്‍കോട്, ഖിള്‌രിയ്യ മദ്‌റസ ഒര്‍പങ്കോടി -കാസര്‍കോട്, മദ്‌റസത്തു ദാറുറശാദ് പാറപ്പള്ളി-കാസര്‍കോട്, ബയാനുല്‍ ഹുദാ സുന്നി മദ്‌റസ പരുത്തിക്കോട് -മലപ്പുറം, മിഫ്ത്താഹുല്‍ ഉലും മദ്‌റസ ആനപ്പാറ -മലപ്പുറം, അണ്ണൈ സുലൈഖാ പെങ്കള്‍ മദ്‌റസ മേലെപാളയം -നെല്ലായ്, മഖ്തബ് മദ്‌റസ പുതുപ്പേട്ട് -ചെന്നൈ, മുഹ്‌യിദ്ദീന്‍ ആന്ദയാര്‍ മദ്‌റസ മാന്തിയൂര്‍ -ചെന്നൈ, അല്‍ മദ്‌റസത്തുല്‍ ഇഖ്‌ലാസിയ കാരൈകുടി -ചെന്നൈ, ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ ആര്‍.ജി. നഗര്‍ ഹരേക്കള -ദക്ഷിണകന്നട, അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ സുബ്ബഗുലി കുര്‍നാട്-ദക്ഷിണകന്നട, ബുറൂജ് ഇംഗ്ലീഷ് മീഡിയം സുന്നി മദ്‌റസ റസാനഗര്‍ ദക്ഷിണകന്നട, താജുസുന്ന ഫൈസെ റസൂല്‍ മദ്‌റസ ഗുല്‍മി ബട്കല്‍ കര്‍ണാടക, നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൊയ്ത്തുംകടവ് -കണ്ണൂര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്
അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, പി കെ അബൂബക്കര്‍ മൗലവി, എം എന്‍ സിദ്ദീഖ് ഹാജി ചെമ്മാട്, വി എം കോയ മാസ്റ്റര്‍, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി പി എം വില്ല്യാപ്പള്ളി, പ്രൊഫ.കെ എം എ.റഹീം, എന്‍ അലി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.