അവെഞ്ചറിന്റെ പുതിയ മോഡല്‍ ഉടന്‍ വിപണിയിലെത്തുന്നു

Posted on: June 9, 2015 7:06 pm | Last updated: June 9, 2015 at 7:06 pm

avencherക്രൂസര്‍ ബൈക്കായ അവെഞ്ചറിന്റെ പുതിയ മോഡല്‍ അവഞ്ചര്‍-200 ബജാജ് വിപണിയിലെത്തിക്കുന്നു. പുതിയ മോഡലിന്റെ ലോഞ്ചിംഗ് ഡേറ്റ് ബജാജ് പ്രഖ്യാപിച്ചിട്ടില്ല. 95,000 രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

199.5 സി സി എന്‍ജിനാണ് പുതിയ മോഡലിനുണ്ടാവുക. 23.17 ബി എച്ച് പി കരുത്തും 18.3 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കും പുതിയ മോഡലിനുണ്ടാവും. ആറ് ഗിയറുകളുണ്ടാവും. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായാണ് അവെഞ്ചര്‍ പ്രധാനമായും മല്‍സരിക്കുക.