ജൂണ്‍ 15 മുതല്‍ ബി എസ് എന്‍ എല്ലില്‍ റോമിംഗ് സൗജന്യം

Posted on: June 2, 2015 5:01 pm | Last updated: June 2, 2015 at 5:01 pm

bsnl
ന്യൂഡല്‍ഹി: ജൂണ്‍ 15 മുതല്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണുകളില്‍ റോമിംഗ് സൗജന്യമാക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ടെലികോം വകുപ്പിന്റെ നേട്ടങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ബി എസ് എന്‍ എലിന്റെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.1 ശതമാനം വര്‍ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.