Kerala
യു ഡി എഫ് ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സി പി ഐ തീരുമാനം

തിരുവനന്തപുരം: സി പി ഐ യു ഡി എഫില്‍ എത്തുമെന്ന തരത്തില്‍ ഇപ്പോള്‍ പുറത്ത് വരുന്ന ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇടതുപക്ഷത്ത് ഉറച്ച് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും, ഇതിനെതിരായി ഉയരുന്ന ആരോപണങ്ങളെ അതേ ഭാഷയില്‍ തന്നെ ചെറുക്കാനും നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ വാര്‍ഷിക വരി ചേര്‍ക്കാനും, തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിനും, അരുവിക്കര ഉപതെരഞ്ഞെടുപ്പിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകാരിക്കാനും യോഗം തീരുമാനിച്ചു.
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്‌സിക്യൂട്ടീവ് വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കീഴ് ഘടകങ്ങളോട് നിര്‍ദേശിക്കും.
---- facebook comment plugin here -----