Gulf
38 വര്‍ഷത്തെ ഗള്‍ഫ് പ്രവാസം;മുഹമ്മദ് കുട്ടി ഹാജി ഇനി നാട്ടില്‍


പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുഹമ്മദ് കുട്ടി ഹാജി മുസ്വഫക്ക് ഐ സി എഫ് ഉപഹാരം നല്‍കുന്നു
അബുദാബി: 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി മലപ്പുറം കൊടിഞ്ഞി മുഹമ്മദ് കുട്ടി ഹാജി നാട്ടിലേക്ക്. 1970 ല്‍ സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്താന്‍ നിര്‍ബന്ധിതനായി പതിനാലാം വയസില്‍ അദ്ദേഹം മുംബൈയിലെത്തി. ലാര്‍സന്‍ ആന്റ് ടെര്‍ബോ കമ്പനിയിലെ ജോലിയോടൊപ്പം പഠനവും തുടര്‍ന്ന് ആര്‍ക് ആന്‍ഡ് ഗ്യാസ് വെല്‍ഡിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി. 1977ല്‍ കപ്പല്‍ യാത്ര ചെയ്ത് ദുബൈയില്‍ എത്തി. ദുബൈയില്‍ വെല്‍ഡല്‍ ജോലിയിലാണ് ആദ്യം ചേര്‍ന്നത്.
ഓയില്‍ ഫീല്‍ഡ് കമ്പനിയില്‍ 78 മുതല്‍ 87 വരെ ജോലി ചെയ്തു. അതിന് ശേഷം വിവിധ തസ്തികകളില്‍ ഹാജിക്ക തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചു. ജോലി സംബന്ധമായി സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിച്ചു. ജോലിക്കാര്യങ്ങളിലെ കൃത്യനിഷ്ഠതയും ചിട്ടകളുമാണ് ഹാജിക്കയെ ഉയര്‍ന്ന് നിലയില്‍ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു.
ദുബൈയില്‍ ജോലി ചെയ്യുന്ന സമയത്ത് ഖുര്‍ആന്‍ പഠിക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുകയും ഇസ്‌ലാമിക പ്രവത്തനങ്ങളില്‍ സഹകാരിയാവുകയും ചെയ്തു. അബുദാബി സാദിയാത്തിലേക്ക് ജോലി മാറിയപ്പോള്‍ അബുദാബിയിലെ വിവിധ സുന്നി സെന്ററുകളിലൂടെ പ്രാസ്ഥാനിക പണ്ഡിതന്മാരും നേതാക്കളുമായി അടുത്തിടപഴകാന്‍ ഹാജിക്ക് അവസരം ലഭിച്ചു. മുസ്വഫ്ഫയില്‍ താമസമാക്കിയതിനു ശേഷം സംഘടനാ രംഗത്ത് സജീവമായി.
രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍മക്കളുമുണ്ട്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു. ഒരു മകന്‍ നാട്ടില്‍ ബിസിനസിലും മറ്റൊരാള്‍ യു എ ഇയിലും ജോലി ചെയ്യുന്നു. മൂന്നാമന്‍ നാട്ടില്‍ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു.
മുസ്വഫ്ഫ ഐ സി എഫിന്റെ ട്രഷററായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച ഹാജി പ്രദേശത്തെ നിരവധി മത-സാമൂഹിക-സ്ഥാപന കമ്മിറ്റികളുടെ സ്ഥിര സാന്നിധ്യമാണ്.
മുസ്വഫ്ഫയിലെ പ്രാസ്ഥാനിക കുടുംബം മുഹമ്മദ് കുട്ടി ഹാജിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മലബാര്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ ഐ എസി എഫിന്റെയും ആര്‍ എസ് സിയുടെയും ഉപഹാരം നല്‍കി. മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമംഗലം, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ, കെ കെ എം സഅദി, അബ്ദുല്‍ ഹമീദ് ശര്‍വാനി, റാശിദ് മൂര്‍ക്കനാട്, ബഷീര്‍ വെള്ളറക്കാട്, റശീദ് കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.