Kerala
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചത് നിയമവിരുദ്ധമെന്ന്

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചത് നിയമവിരുദ്ധമെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ഉടമസ്ഥാവകാശം തെളിയിക്കുന്ന യാതൊരു രേഖയും മോഹന്‍ലാലിന്റെ പക്കലില്ലെന്നും ശാസ്ത്രീയ പരിശോധനയില്‍ യഥാര്‍ഥ ആനക്കൊമ്പുകളാണ് കണ്ടെടുത്തതെന്ന് വ്യക്തമായതായും മലയാറ്റൂര്‍ ഡി എഫ് ഒ. കെ വിജയനാഥന്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു. ആനക്കൊമ്പുകള്‍ സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറുകയുമാണ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാതെ വിട്ടുനല്‍കിയതിനെതിരെ പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
---- facebook comment plugin here -----