Connect with us

National

മുസ്ലിംകള്‍ക്ക് ജോലി നല്‍കാനാകില്ലെന്ന് മുംബൈ കമ്പനി

Published

|

Last Updated

478869_thumpമുംബൈ: മുസ്ലിമായെന്ന ഒറ്റക്കാരണത്താല്‍ മുംബൈയിലെ പ്രമുഖ സ്വര്‍ണ വ്യാപാര കമ്പനി യുവാവിന് ജോലി നിഷേധിച്ചു. കമ്പനിക്ക് ജോലിക്ക് അപേക്ഷിച്ച എം ബി എ ബിരുദധാരിയായ സീഷന്‍ അലി ഖാന്‍ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. “ക്ഷമിക്കണം, ഞങ്ങള്‍ മുസ്ലിംകളെ ജോലിക്ക് എടുക്കാറില്ല” എന്നായിരുന്നു ഇദ്ദേഹത്തിന്റെ ജോലി അപേക്ഷക്ക് കമ്പനി നല്‍കിയ മറുപടി. ഇ-മെയില്‍ വഴി ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചതോടെ വിവാദമായിക്കഴിഞ്ഞു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിലെ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് എന്ന കമ്പനിയാണ് യുവാവിന് മതപരമായ കാരണത്താല്‍ ജോലി നിഷേധിച്ചത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എം ബി എ പൂര്‍ത്തിയാക്കിയ സീഷന്‍ ഇൗ മാസം 19നാണ് കമ്പനിയില്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചത്. 15 മിനുട്ടിനകം തന്നെ മുസ്ലിംകള്‍ക്ക് ജോലി നല്‍കാറില്ല എന്ന കമ്പനിയുടെ മറുപടി ഇമെയില്‍ ലഭിക്കുകയും ചെയ്തു. അതേസമയം സീഷനൊപ്പം അപേക്ഷിച്ച മുകുന്ദ് മണി, ഓംകാര്‍ ബന്‍സോദ എന്നിവര്‍ക്ക് ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അറിയിപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനിയുടെ നിലപാട് തന്നെ ഞെട്ടിച്ചുവെന്ന് സീഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ എച്ച് ആര്‍ ട്രെയിനിക്ക് സംഭവിച്ച അബദ്ധമാണെന്ന് കാണിച്ച് ഒഴിഞ്ഞുമാറാനാണ് കമ്പനിയുടെ നീക്കം.

Latest