നേതൃത്വത്തിനെതിരെ വിമര്‍ശം: വി എസിന് പരസ്യ ശാസന

Posted on: May 18, 2015 6:03 pm | Last updated: May 19, 2015 at 10:12 am

vs sadന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച വി എസിന് പി ബിയുടെ പരസ്യ ശാസന. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെ വി എസ് നടത്തിയ വിമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അത് തള്ളിക്കളയുമെന്നും സി പി എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തില്‍ പരസ്യപ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടിയില്‍ 2004ന് ശേഷമുണ്ടായ നേതൃമാറ്റമാണ് ഇടതുമുന്നണി തകരാന്‍ കാരണമായതെന്നായിരുന്നു വി എസിന്റെ വിമര്‍ശം. വര്‍ഗീയപാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയ ഇടതുപക്ഷം ജനതാദള്‍ പോലുള്ള കക്ഷികളെ അവഗണിച്ചുവെന്നും ഇതാണ് 2009ലെ കനത്ത പരാജയത്തിന് ഇടയാക്കിയതെന്നും വി എസ് പറഞ്ഞിരുന്നു.