Kasargod
സ്വത്ത് തര്‍ക്കം: ജനം നോക്കി നില്‍ക്കെ മാതാവിനെ മകന്‍ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മാതാവിനെ പട്ടാപ്പകല്‍ ബസ്റ്റാന്റില്‍ വെച്ച് മകന്‍ കുത്തിക്കൊലപ്പെടുത്തി. കുമ്പള ചൗക്കി ആസാദ് നഗറിലെ പത്മാവതിയാണ് മകന്‍ അനില്‍ കുമാറിന്റെ കുത്തേറ്റ് മരിച്ചത്. കുമ്പള ബസ്റ്റസ്റ്റാാന്റില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പത്മാവതി വൈകീട്ട് നാല് മണിയോടെ മരിച്ചു.
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്തുക്കള്‍ വീതംവെച്ച് തരുന്നില്ലെന്ന പരാതിയുമായി അനില്‍കുമാര്‍ കാസര്‍ഗോഡ് പോലീസിനെ സമീപിച്ചിരുന്നു.
---- facebook comment plugin here -----