Palakkad
തിരുവേഗപ്പുറ കടവില്‍ സ്ഥിരം തടയണയും പൈതൃക ടൂറിസം പദ്ധതിയും യാഥാര്‍ഥ്യമാകുന്നു

കൊപ്പം : തൂതപ്പുഴയുടെ തിരുവേഗപ്പുറ കടവില്‍ സ്ഥിരം തടയണയും പൈതൃക ടൂറിസം പദ്ധതിയും യാഥാര്‍ഥ്യമാകുന്നു. തിരുവേഗപ്പുറ പാലത്തിനോട് ചേര്‍ന്നാണ് സ്ഥിരം തടയണ പണിയുന്നത്. ഇതിനായി ഏഴര ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. ഡിസൈനിംഗും മണ്ണ്-പാറ പരിശോധനയും പൂര്‍ത്തിയാക്കി 12ന് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കും. അടുത്ത സീസണില്‍ തയണയുടെ നിര്‍മാണം തുടങ്ങുമെന്നും സി പി മുഹമ്മദ് എംഎല്‍എ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ പാറയില്‍ കൈപ്പുറത്ത് നടത്തിയ പഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ സമാുന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവേഗപ്പുറ കടവില്‍ സ്ഥിരം തടയണ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാലു മാസം കൊണ്ടു യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. എ. സമദ് പറഞ്ഞു. കുന്തിപ്പുഴയുടെ തിരുവേഗപ്പുറ തീരത്ത് പാലത്തിന് മീതെ പുഴോരപ്രദേശത്താണ് നിര്‍ദ്ദിഷ്ട പൈതൃകം ടൂറിസം പദ്ധതി വരുന്നത്. ഇതിന് ആദ്യഗഡുവായി ഒരു കോടി രൂപ അനുവദിച്ചതായി സി. പി. മുഹമ്മദ് എംഎല്‍എ അറിയിച്ചു.
തിരുവനന്തപുരത്ത് ചേര്‍ന്ന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് തുക അനുവദിച്ച്ത. പറയിപെറ്റ പന്തിരുകിലത്തിലെ നാറാണത്ത് ഭ്രാന്തന്‍ കല്ല് ഉരുട്ടിക്കയറ്റിയ മലയും കൈപ്പുറത്തെ ഭ്രാന്തന്‍കല്ലും ചേര്‍ന്നുള്ളതാണ് ടൂറിസം പദ്ധതി. പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ഈ മാസം അവസാനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കുമെന്നും എംഎല്‍എ അറിയിച്ചു.
സ്ഥരം തടയണ പ്രദേശം സി. പി. മുഹമ്മദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു.
പാലക്കാട് അസി. എക്‌സി. എന്‍ജിനീയര്‍ ബാബു, പട്ടാമ്പി അസി. എഞ്ചിനീയര്‍ സുനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ സമദ് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.