National
നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ച സംഭവം: അന്വേഷിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ നെഹ്‌റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്ന് കന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഭൂരിഭാഗം രേഖകളും നാഷനല്‍ ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ക്ലോസ്‌ല കമ്മീഷന്‍, മുഖര്‍ജി കമ്മീക്ഷന്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആര്‍ക്കെവിലേക്ക് മാറ്റിയത്. അതേസമയം പുറത്തുവിടാത്ത ചില രേഖകള്‍ കേന്ദ്ര സര്‍ക്കാറിന്റെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെയും കൈവശമുണ്ടെന്നും ചൗധരി അറിയിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇരുപത് വര്‍ഷത്തോളം നേതാജിയുടെ കുടുംബത്തെ നെഹ്‌റു സര്‍ക്കാര്‍ നീരീക്ഷിച്ചുവെന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.