കരിപ്പൂരിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

Posted on: May 6, 2015 4:49 am | Last updated: May 5, 2015 at 11:50 pm

കൊണ്ടോട്ടി: കരിപ്പൂരിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ വിവിധ വിമാനക്കമ്പനികള്‍ തീരുമാനിച്ചു. ഇത്തിഹാദ്, എമിറേറ്റ്‌സ്, ജറ്റ് വിമാന കമ്പനികളാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായത്. ജൂണ്‍ മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് വിമാനക്കമ്പനികള്‍ തയ്യാറെടുക്കുനത്.
ഇത്തിഹാദ്, എമിറേറ്റ്‌സ് ആഴ്ചയില്‍ ഏഴ് അധിക സര്‍വീസുകളും ജെറ്റ് എയര്‍ലൈന്‍സ് മൂന്ന് സര്‍വീസുകളും ആരംഭിക്കുന്നതിനാണ് തയ്യാറെടുക്കുന്നത്. ഇത്തിഹാദ് എയര്‍ലൈന്‍സ് നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അതേസമയം, നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ ജംബോ ജറ്റിനു പകരം കോഴിക്കോട് – മുംബൈ – ജിദ്ദ സെക്ടര്‍ കണക്ഷന്‍ സര്‍വീസ് ആരംഭിക്കുന്നതിനു ശ്രമം നടക്കുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ അനുകൂല നിലപാടെടുത്തിട്ടില്ല.