ബാര്‍ കോഴക്കേസ്: അന്വഷണം നീട്ടിക്കാണ്ടുപോകുന്നത് ശരിയല്ലെന്ന് വിഎസ്

Posted on: May 3, 2015 12:20 pm | Last updated: May 3, 2015 at 11:49 pm

vs achuthanandanതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നീട്ടുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. അന്വേഷണത്തില്‍ സമ്മര്‍ദമുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ബാബു നുണ പരിശോധനയ്ക്ക് വിധേയനാകാത്തത് എന്താണെന്നും വിഎസ് ചോദിച്ചു.
അതേസമയം ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ആരോപണത്തില്‍ ബിജു രമേശ് നാളെ വിജിലന്‍സിന് മൊഴി നല്‍കില്ല. മൊഴി നല്‍കുന്നതിലെ അസൗകര്യം ബിജു രമേശ് വിജിലന്‍സിനെ അറിയിച്ചു.