Connect with us

Ongoing News

പൂരാവാശേത്തില്‍ അലിഞ്ഞ് തൃശൂര്‍

Published

|

Last Updated

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തില്‍ അലിഞ്ഞ് സാംസ്‌കാരിക തലസ്ഥാനം. ഘടക പൂരങ്ങളുടെ വരവോടെ തൃശൂര്‍ പൂരത്തിന് തുടക്കമായി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അടക്കം പത്ത് ഘടകദേശങ്ങളും പൂരങ്ങളുാമയി വടക്കുംനാഥ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് ഇത്തവണ പ്രമാണിയാകുന്നത് കേളത്ത് കുട്ടപ്പ മാരാരാണ്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിച്ചോട്ടിലെ നാദവിസ്മയത്തിന് രണ്ടുമണിക്കു തുടക്കമാകും. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലുള്ള തിരുവമ്പാടിയുടെ മേളം മൂന്നുമണിക്ക് നടക്കും. ശേഷം തെക്കോട്ടിറക്കവും വര്‍ണ്ണക്കുടമാറ്റവും നടക്കും.

കുടമാറ്റത്തോടെ പകല്‍പൂരം അവസാനിക്കും. രാത്രി ചെറുപൂരങ്ങള്‍ വീണ്ടും വടക്കുന്നാഥനിലേക്കത്തെും. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് ഒരുക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവമ്പാടിക്കു വേണ്ടി മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിന് ചാലക്കുടിക്കാരന്‍ സ്റ്റിബിന്‍ സ്റ്റീഫനുമാണ് വെടിക്കെട്ട് ഒരുക്കുന്നത്. നാളെ ഉച്ചക്ക് 12ന് ഇരുവിഭാഗങ്ങളും വടക്കുന്നാഥന്‍െറ ശ്രീമൂലസ്ഥാനത്ത് പരസ്പരം വണങ്ങുന്നതോടെ ഇത്തവണത്തെ പൂരത്തിന് സമാപനമാകും.

Latest