സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: April 21, 2015 5:38 am | Last updated: April 20, 2015 at 11:39 pm

കൊണ്ടോട്ടി: സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ശൈഖുന ഇ. സുലൈമാന്‍ ഉസ്താദിന്റെ വീടിന്റെ പരിസരത്ത് ചെങ്ങാനയില്‍ നിര്‍മിച്ച കുത്ത്ബ് ഖാന ഉദ്ഘാടനത്തിന്റെയും അതോടനുബന്ധിച്ച് നടക്കുന്ന സുന്നി സമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫീസ് അബ്ദുല്‍ മജീദ് അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കൊണ്ടോട്ടി താലൂക്ക് സെക്രട്ടറി അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ സിദ്ദീഖ് ഹാജി, സി പി മൊയ്തീന്‍കുട്ടിഹാജി, ഖാദര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.
കുത്ബ് ഖാന ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ഒന്നിന് ഉച്ചക്ക് രണ്ട് മണിക്ക് ഉസ്താദിന്റെ ശിഷ്യ സംഗമവും 4 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാനട സമ്മേളനം റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദിന്റെ അദ്ധ്യക്ഷതയില്‍ ശൈഖുന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വേദിയില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലൂല്‍ ബുഖാരി കടലുണ്ടി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.