പിസി ജോര്‍ജിന് സസ്‌പെന്‍ഷന്‍

Posted on: April 17, 2015 6:37 pm | Last updated: April 18, 2015 at 8:59 am

pc georgeകോട്ടയം: പിസി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സസ്പന്റ് ചെയ്തു. പാര്‍ട്ടി ഭരണ ഘടനയിലെ 28(1)വകുപ്പ് അനുസരിച്ച് ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്(എം)ഹൈ പവര്‍ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ജോര്‍ജിനെതിരെ ശിക്ഷാ നടപടി വേണമെന്ന് യോഗത്തില്‍ ഭൂരിഭാഗം പേകരും ആവശ്യപ്പെട്ടതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കെഎം മാണി പറഞ്ഞു.ജോര്‍ജിനെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന എല്ലാ കമ്മിറ്റികളില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും മാണി അറിയിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ഈ മാസം 30ന് ചേരുമെന്നും കെഎം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ഭരണ ഘടനയനുസരിച്ച് തനിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന് അധികാരമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ഉന്നതാധികാര സമിതിക്ക് ഒരു അംഗത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരമില്ല. സംസ്ഥാന സെക്രട്ടറിയേറ്റിന് മാത്രമാണ് സസ്‌പെന്റ് ചെയ്യാനുള്ള അധികരമുള്ളൂവെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.