ആട് വരയ്ക്കുന്ന പെയിന്റിംഗ്; വില 2400 രൂപ!

Posted on: April 16, 2015 4:55 pm | Last updated: April 16, 2015 at 4:55 pm
SHARE

goat_650x400_81429180837ന്യൂ മെക്‌സിക്കോ: ചിത്രകാരന്മാര്‍ ക്ഷമിക്കണം. നിങ്ങളേക്കാള്‍ നന്നായി ചിത്രം വരക്കുന്ന ഒരു ആടിനെക്കുറിച്ചാണ് പറയുന്നത്. ഇവിടെയല്ല, അങ്ങ് അമേരിക്കയിലാണ് സംഭവം. ന്യൂമെക്‌സിക്കോയിലെ അല്‍ബുഖര്‍ഖ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ നാല് വയസ്സുകാരനായ ആട് ഇപ്പോള്‍ താരമാണ്. വായയില്‍ ബ്രഷ് കടിച്ചുപിടിച്ച് ഈ ആട്ടിന്‍കുട്ടി വരയ്ക്കുന്ന ചിത്രം കണ്ടാല്‍ ചിത്രകാരന്മാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ച് പോകും. ഇനി ഇവന്‍ വരയ്ക്കുന്ന ചിത്രത്തിന്റെ വില കൂടി പറയാം. 2400 ഇന്ത്യന്‍ രൂപ!

ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ജീവനക്കാരനായ ക്രിസ്റ്റിന്‍ റൈറ്റാണ് ആടിനെ ചിത്രകല അഭ്യസിപ്പിച്ചത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ഒടുവില്‍ അവന്‍ നന്നായി ചിത്രം വരയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ആട് വരയ്ക്കുന്ന ചിത്രം വാങ്ങാന്‍ ഒട്ടേറെ പേര്‍ എത്തുന്നുണ്ടെന്ന് അല്‍ബുഖര്‍ഖ് കാഴ്ചബംഗ്ലാവിലെ മാനേജര്‍ സാക്ഷ്യപ്പെടുത്തുന്നു.