National
മുലായം സിംഗ് യാദവ് ജനതാ പരിവാര്‍ അധ്യക്ഷന്‍
ന്യൂഡല്‍ഹി: ആറ് ജനതാ പാര്‍ട്ടികള്‍ യോജിച്ചുണ്ടാകുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി മുലാസം സിംഗ് യാദവിനെ തിരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മുലായം സിംഗ് യാദവിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതെന്ന് ശരദ് യാദവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുലായത്തിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അഞ്ചംഗ പാര്‍ലിമെന്ററി ബോര്‍ഡിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ പേര്, കൊടി, ചിഹ്നം എന്നിവ പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കും.
---- facebook comment plugin here -----







