Oddnews
രണ്ട് മാങ്ങയുടെ വില 1.5 ലക്ഷം രൂപ

മാങ്ങയാണെന്നു പറഞ്ഞിട്ട് കാര്യമില്ല വില കേട്ടാല്‍ നമ്മള്‍ ഞെട്ടും. രണ്ട് മാങ്ങകളുടെ വില 1.5 ലക്ഷം രൂപ. ജപ്പാനില്‍ സൂര്യന്റെ മുട്ടയെന്ന് അര്‍ഥം വരുന്ന ടെയോ നോ ടമാഗോ എന്ന പേരിലറിയപ്പെടുന്ന മാങ്ങകള്‍ക്കാണ് ഞെട്ടിക്കുന്ന വില ലഭിച്ചത്. സൂര്യന്റെ മുട്ടയെന്ന വിശേഷണം കിട്ടണമെങ്കില്‍ ചില യോഗ്യതകളൊക്കെ വേണം. നല്ല മധുരവും 350 ഗ്രാമിലേറെ ഭാരവുമുണ്ടായിരിക്കണം എന്നതാണ് പ്രധാന യോഗ്യത.
എന്നാല്‍ ഈ വര്‍ഷത്തെ ആഢംഭര ഫലമെന്ന വിശേഷണം മാങ്ങക്കല്ല സ്‌ട്രോബറിക്കാണ്. ഒരു സ്‌ട്രോബറിക്ക് 415 ഡോളര്‍ വരെ (ഏകദേശം 25000 രൂപ) വില ഉയര്‍ന്നിട്ടുണ്ട്.
---- facebook comment plugin here -----