ചീഫ് സെക്രട്ടറിയെ പരിഹസിച്ച് വി എസ്

Posted on: April 12, 2015 7:10 pm | Last updated: April 13, 2015 at 12:33 am
SHARE

vs achuthanandanതിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതി നിര്‍മാണത്തിനെതിരെ പരിഹാസ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പുരകത്തുമ്പോള്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വാഴ വെട്ടുകയാണെന്ന് വി എസ് പരിഹസിച്ചു. ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ഒരുക്കുന്നത് ക്ലിഫ് ഹൗസിനേക്കാള്‍ സൗകര്യമുള്ള മണിമന്ദിരമാണെന്നും വി എസ് ആരോപിച്ചു.

എന്നാല്‍ വി എസ് പറയുന്നത് വിവരക്കേടാണെന്ന് ചീഫ് സെക്രട്ടറി തിരിച്ചടിച്ചു. സര്‍ക്കാര്‍ തന്ന വസതി മോടി പിടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമാണ് വീട് മോടി പിടിപ്പിച്ചതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.