സവാഹിറിന്റെ കൊലപാതകം: പ്രത്യേക എജന്‍സി അന്വേഷിക്കണം

Posted on: April 12, 2015 11:54 am | Last updated: April 12, 2015 at 11:54 am

തൃശൂര്‍: ചാവക്കാട് സ്വദേശി സാവാഹിറിന്റെ കൊലപാതകം പ്രത്യേക അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതായി സവാഹിറിന്റെ സഹോദരന്‍ ശക്കീര്‍ ഹുസൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് വഴിതിരിച്ചുവിടാന്‍ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.
വിവാഹിതയായ യുവതിയുമായി സവാഹിറിനുള്ള അടുപ്പമാണ് സദാചാരകൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത് ശരിയല്ലെന്നും ആരോപണവിധേയനായ സവാഹിര്‍ യുവതിയുമായുള്ള അടുപ്പം ഉപേക്ഷിച്ചതാണെന്നും സംഭവദിവസം കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് ശബീര്‍ അയാളെ നിര്‍ബന്ധിച്ച് ഭാര്യവീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയെന്നും മദ്യം കുടിപ്പിച്ചുവെന്നും അവിഹിതബന്ധം ആരോപിക്കുന്ന സ്ത്രീയുടെ വീടിന് പരിസരത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.