Connect with us

Palakkad

ഹസനിയ്യ സമ്മേളനം: പ്രചരണയാത്രക്ക് തുടക്കമായി

Published

|

Last Updated

പട്ടാമ്പി:സ്‌നേഹ സമൂഹം, സുരക്ഷിതരാജ്യം പ്രമേയത്തില്‍ ഈ മാസം 24,25,26 തീയതികളില്‍ നടക്കുന്ന ജാമിഅ ഹസനിയ്യ സമ്മേളന ത്തിന്റെഭാഗമായി പട്ടാമ്പിസോണ്‍ ദ്വിദിന പ്രചരണയാത്രക്ക് തുടക്കമായി. രാവിലെ എട്ട് മണിക്ക് കാരക്കാട് മാനുമുസ്‌ലിയാര്‍ മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കം. എസ് വൈ എസ് സോണ്‍ ട്രഷറര്‍ ഉമര്‍ ലത്വീഫി യാത്രനായകന്‍ ഉമര്‍അഹ് സനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വല്ലപ്പുഴ, പട്ടാമ്പി, പരുതൂര്‍ സര്‍ക്കിളികളിലെ പര്യടനത്തിന് ശേഷം പരൂതരൂര്‍ മുന്ന് മൂലയില്‍ സമാപിച്ചു.. സമാപന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തും. രണ്ടാംദിനമായ ഇന്ന് മാട്ടായ മഖാം സിയാറത്തോടെ തുടക്കമാകും. ഷൊര്‍ണ്ണൂര്‍, ഓങ്ങല്ലൂര്‍ സര്‍ക്കിളുകളില്‍ പര്യടനം നടത്തി കാരക്കാട് പാറപ്പുറത്ത് സമാപിക്കും.
സമാപന സമ്മേളനം മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. റഹമത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ ഉമര്‍ അല്‍ഹസനി,സ്വലാഹുദ്ദീന്‍ അല്‍ഹസനി, സഫ് വാന്‍, ഫാസില്‍ പ്രസംഗിക്കും.
ആലത്തൂര്‍: ജാമിഅഃ ഹസനിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിളംബര സമ്മേളനം ബൈക്ക് റാലിയോടു കൂടി വടക്കഞ്ചേരിയില്‍ നിന്ന് തുടങ്ങി. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം പത്തനാപുരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം റശീദ് അല്‍ഹസനി ഉദ്ഘാടനം ചെയ്തു. പി എം കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സഖാഫി സ്വാഗതം പറഞ്ഞു. സുബൈര്‍ സഖാഫി, റഫീഖ് ചുണ്ടക്കാട്, സിദ്ദീഖ് നിസാമി, ശംസുദ്ദീന്‍ മദനി, റശീദ് പൂതുക്കോട്, ഉമര്‍ സഖാഫി ചെതലയം പ്രമേയ പ്രഭാഷണം നടത്തി. ഹാഫിളും സംഘത്തിന്റെ ബുര്‍ദ്ദ പാരായണവുമുണ്ടായി.

---- facebook comment plugin here -----

Latest