പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് ബാബാ രാംദേവ്

Posted on: January 24, 2015 7:49 pm | Last updated: January 25, 2015 at 12:17 am

baba ramdeveന്യൂഡല്‍ഹി: പത്മ അവാര്‍ഡ് സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് കത്തയച്ചു. താന്‍ ഒരു സന്യാസിയാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു അവാര്‍ഡും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു. തന്നെ അവാര്‍ഡിന് പരിഗണിച്ചതില്‍ അഭിമാനവും നന്ദിയുമുണ്ടെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയെ അറിയിച്ചു.

ബാബാ രാംദേവിനെ പത്മ അവാര്‍ഡിന് പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പശ്ചാതലത്തിലാണ് അവാര്‍ഡ് നിരസിച്ചുകൊണ്ട് അദ്ദേഹം കത്തയച്ചത്.