ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ക്രിസ്മസ് അഘോഷിച്ചു

Posted on: December 29, 2014 5:44 pm | Last updated: December 29, 2014 at 5:44 pm

cristmasഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ദിനാഘോഷ പരിപാടികള്‍ നടന്നു.ദുബൈ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാര്‍ജ മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാദര്‍ പി ടി കോശി ക്രിസ്മസ് ദിന സന്ദേശ പ്രഭാഷണം നടത്തി.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.പ്രമീളാദേവി,അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിഅഡ്വ.വൈ.എ.റഹീം,ട്രഷറര്‍ ബിജു സോമന്‍, വൈസ് പ്രസിഡന്റ് ഷിബുരാജ്, കള്‍ച്ചറല്‍ കമ്മിറ്റി കോഡിനേറ്റര്‍ അലി എം. കുഞ്ഞി, കണ്‍വീനര്‍ പി.ആര്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.ക്രിസ്മസ് ട്രീ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മാസ് ഷാര്‍ജ, രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായ മലയാളി സമാജം, എന്‍ ആര്‍ ഐ ഫോറം എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ മുരളീധരന്‍.കെ.സമ്മാനിച്ചു. കരോള്‍ ഗാനങ്ങളുള്‍പ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി.