കോഴിക്കോട് വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു

Posted on: December 28, 2014 10:42 am | Last updated: December 29, 2014 at 9:49 am

accidentകോഴിക്കോട്: കോഴിക്കോട് മൂടാടിയില്‍ ബൈക്കും ടാങ്കറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. കടലൂര്‍ സ്വദേശികളായ അനഘ(20), അനൂപ്(16) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മാവന്‍ ചന്ദ്ര ബാബുവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. വീട്ടില്‍ നിന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. മത്സര പരീക്ഷക്കായി പോകുകയായിരുന്നു ഇവര്‍.