ദാവൂദ് ഇബ്രാഹീമിനെ വിട്ടുതരണമെന്ന് ഇന്ത്യ

Posted on: December 27, 2014 7:59 pm | Last updated: December 28, 2014 at 12:02 am

davood ibrahimന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹീമും ദുബായിലുള്ള രണ്ട് കൂട്ടാളികളുമായുള്ള വസ്തു ഇടപാട് സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഇന്ത്യ എല്ലാകാലത്തും വ്യക്തമാക്കിയിട്ടുണ്ടെന്നും ദാവൂദിനെ കൈമാറണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.