ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതു പരീക്ഷ പത്തിന്

Posted on: December 27, 2014 12:36 am | Last updated: December 27, 2014 at 12:36 am

കോഴിക്കോട് : സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഇസ്‌ലാമിക വിഷയങ്ങളിലെ പൊതുപരീക്ഷ ജനുവരി 10 ന് ശനിയാഴ്ച നടക്കുന്നതാണ്. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ 11 മണി വരെ പത്താം ക്ലാസില്‍ അത്തസവ്വുഫ്, പ്ലസ്ടു ക്ലാസില്‍ അല്‍ ഇസ്‌ലാമിയ്യ ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെ പത്താം ക്ലാസില്‍ അല്‍ ഇസ്‌ലാമിയ്യ പ്ലസ്ടു ക്ലാസില്‍ അല്‍ ഫിഖ്ഹ് എന്നീ വിഷയങ്ങളില്‍ പരീക്ഷ നടക്കും. ജനുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള സ്റ്റഡിക്ലാസ്സും റെക്കാര്‍ഡ് വിതരണവും ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നതാണ്.
ഡിവിഷന്‍ കേന്ദ്രങ്ങള്‍: റീജിനല്‍ ഓഫീസ് മംഗലാപുരം, അല്‍ മഖറുസ്സുന്നിയ്യുല്‍ ഇസ്‌ലാമിയ്യ് ബദ്‌രിയ്യ നഗര്‍ തളിപ്പറമ്പ്, സുന്നിയ്യാ മദ്‌റസ കുന്ദമംഗലം, തഅ്‌ലീം പരപ്പനങ്ങാടി, ടൗണ്‍ സുന്നി മസ്ജിദ് മഞ്ചേരി, മജ്മഅ് വെട്ടിച്ചിറ, അല്‍ അമീന്‍ മദ്‌റസ പൂത്തോള്‍ തൃശൂര്‍, ഇസ്‌ലാമിക് സെന്റര്‍ ഒറ്റപ്പാലം പാലക്കാട്.പൊതുപരീക്ഷാ ക്ലാസ് അധ്യാപകര്‍ നിര്‍ബന്ധമായും കൃത്യസമയത്ത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഹാജരകാണമെന്ന് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു.