നാല് ഹാഫിളുകള്‍ കര്‍മ രംഗത്തേക്ക്

Posted on: December 25, 2014 10:24 am | Last updated: December 25, 2014 at 10:24 am

തിരൂരങ്ങാടി: കുണ്ടൂര്‍ ഗൗസിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നാല് ഹാഫിളുകള്‍ കര്‍മ രംഗത്തേക്ക്. മുഹമ്മദ് യാസീന്‍ നരിക്കുനി, അബൂത്വാഹിര്‍ മലയമ്മ, മുഹമ്മദ് സിനാന്‍ കരീറ്റിപറമ്പ്, മുഹമ്മദ് അബ്ദുല്‍ബാസ്വിത് വെന്നിയൂര്‍ എന്നീ വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തിയാക്കി ഇന്ന് സനദ് വാങ്ങുന്നത്.

ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇവര്‍ക്ക് സനദ് നല്‍കും. ഗൗസിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാം ബാച്ചാണിത്. കഴിഞ്ഞ ദിവസം ഏഴ് മാസം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണമായും ഹൃദ്സ്ഥമാക്കിയ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥി 15 വയസ്സുകാരന്‍ മുഹമ്മദ് ഇസ്മാഈല്‍ ആറ്റുപുറം കൗതുകമായിരുന്നു.