തിരുവനന്തപുരം: മാവോയിസ്റ്റുകളോട് ബുള്ളറ്റ് കൊണ്ട് മറുപടി പറയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവരെ കുറിച്ച് ക്യത്യമായ വിവരം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിലെ സാമൂഹിക പ്രശ്‌നം കൂടി പരിഗണിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളല്ലെന്ന് ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ചു. മാവോയിസ്റ്റ് ആഭിമുഖ്യമുള്ളവരാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ എവിടെയെങ്കിലും കല്ലെറിയുന്നത് ഭീരുത്വമാണ്. ആദിവാസികളുടേയോ രാഷ്ട്രീയ കക്ഷികളുടേയോ പിന്തുണ ഇവര്‍ക്കില്ല. സാമൂഹിക വിരദ്ധരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.