ഡാന്യൂബ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിക്കുന്നു

Posted on: December 24, 2014 2:00 pm | Last updated: December 24, 2014 at 2:39 pm

ദുബൈ: ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ ഡാന്യൂബ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിക്കുന്നു. അവരുടെ രണ്ടാം പദ്ധതിയായ ഗ്ലിറ്റ്‌സ് ബൈ ഡാന്യൂബ് ദുബൈയില്‍ അവതരിപ്പിക്കപ്പെട്ടു. ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കറാണ് പ്രഖ്യാപനം നടത്തിയത്. 30 മാസം കൊണ്ട് 300 ലക്ഷ്വറി അപ്പാര്‍ടുമെന്റുകളാണ് നിര്‍മിക്കുകയെന്ന് സ്ഥാപകന്‍ റിസ്‌വാന്‍ സാജന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ദുബൈ സ്റ്റുഡിയോ സിറ്റിയിലാണ് ഗ്ലിറ്റ്‌സ് ബൈ ഡാന്യൂബ് നിര്‍മിക്കുന്നത്. സ്റ്റുഡിയോ, വണ്‍, ടു, ത്രീ ബെഡ്‌റൂമുകളാണ് ഇവിടെ ഉണ്ടാകുക. 400 മുതല്‍ 1,645 വരെ ചതുരശ്രയടി വിസ്തീര്‍ണത്തിലായിരിക്കും അപ്പാര്‍ട്‌മെന്റുകള്‍.
എട്ട് നിലയിലാണ് കെട്ടിടം പണിയുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ തരത്തില്‍ തവണകളായി പണം അടക്കാന്‍ കഴിയും 4.75 ലക്ഷം ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ വില. റിസല്‍ എസ്റ്റേറ്റ് മേഖല ദുബൈയില്‍ ശക്തിപ്പെട്ടുവരികയാണെന്ന് റിസ്‌വാന്‍ സാജന്‍ പറഞ്ഞു.