Connect with us

Kerala

കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം സുഭാഷ് ചന്ദ്രന്

Published

|

Last Updated

ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന് ലഭിച്ചു. മനുഷ്യന് ഒരു ആമുഖം എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. ചന്ദ്രമതി സാറാ ജോസഫ്, കെ ജയകുമാര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് അാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

മാതൃഭൂമി കോഴിക്കോട് യൂനിറ്റില്‍ സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന്റെ ആദ്യ നോവലാണ് മനുഷ്യന് ഒരു ആമുഖം. ഈ കൃതിക്ക് 2011ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ഓടക്കുഴല്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. “ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം” ആണ് ആദ്യകഥാസമാഹാരം. “ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയ”ത്തിന് 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, അങ്കണം അവാര്‍ഡ്, എസ്.ബി.റ്റി. അവാര്‍ഡ്, വി.പി. ശിവകുമാര്‍കേളി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്റെ പുരസ്‌കാരം, കാലടി ശ്രീശങ്കരാചാര്യ കോളേജ് ജൂബിലി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.