പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പെട്ട് രണ്ടു വയസുകാരന്‍ മരിച്ചു

Posted on: December 17, 2014 7:00 pm | Last updated: December 17, 2014 at 7:54 pm

ഫുജൈറ: പിതാവ് മുന്നോട്ടെടുത്ത കാറിനടിയില്‍പെട്ട് രണ്ടു വയസുകാരന്‍ ദാരുണായി മരിച്ചു. അല്‍ തവീന്‍ മേഖലയിലായിരുന്നു സംഭവം. കാറിനടിയിലേക്ക് കുട്ടി നുഴഞ്ഞു കയറിയത് അറിയാതെ പിതാവ് കാര്‍ മുന്നോട്ടെടുത്തതാണ് സംഭവത്തിന് ഇടയാക്കിയത്. രാവിലെ ഒമ്പതിനായിരുന്നു അപകടം സംഭവിച്ചതെന്ന് ഫുജൈറ പോലീസ് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പോലീസും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് കുതിച്ചെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി കാറിനരുകിലേക്ക് നീങ്ങുന്നത് കണ്ടിരുന്നെങ്കിലും പിതാവിനൊപ്പം പോകാനാവുമെന്ന് വീട്ടുവേലക്കാരി ധരിക്കുകയായിരുന്നു.