Connect with us

Gulf

സ്മാര്‍ട് ഗേറ്റുകളുടെ സൗജന്യ രജിസ്‌ട്രേഷന്‍ മിര്‍ദിഫ് സിറ്റി സെന്ററില്‍

Published

|

Last Updated

ദുബൈ: 20 സെക്കന്റിനുള്ളില്‍ രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും സാധ്യമാക്കുന്ന സ്മാര്‍ട് ഗേറ്റ് സംവിധാനത്തിന്റെ സൗജന്യ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ദുബൈ താമസ-കുടിയേറ്റ വകുപ്പ് മിര്‍ദിഫ് സിറ്റി സെന്ററില്‍ സംവിധാനം ഒരുക്കി. താമസ-കുടിയേറ്റ വകുപ്പ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറിയാണ് രജിസ്ട്രഷന്‍ നടപടികളുടെ ഉല്‍ഘാടനം നിര്‍വഹിച്ചത്.
സേവനം ഈ മാസം 22 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ലഭ്യമാണ്. സ്വദേശികള്‍ക്കും രാജ്യത്ത് താമസ വിസയുള്ള വിദേശികള്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. പാസ്‌പോര്‍ട്ടുമായി നേരിട്ട് എത്തണം. യു എ ഇ യിലെ ഏത് എമിറേറ്റിലുമുള്ള വിസക്കാര്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്മാര്‍ട് സേവനങ്ങളുടെ പ്രഖ്യാപനങ്ങളുടെ ചുവട്പിടിച്ച് ജനങ്ങളുടെ യാത്രാ നടപടികള്‍ വേഗത്തില്‍ പുര്‍ത്തീകരിക്കാന്‍ വിവിധ സ്മാര്‍ട് സര്‍വിസുകള്‍ക്ക് ദുബൈ താമസ-കുടിയേറ്റ വകുപ്പ് രൂപം നല്‍കിട്ടുണ്ട്.ഇതിന്റെ ഭാഗമായുള്ള സ്മാര്‍ട് ഗേറ്റിലൂടെയുള്ള എമിഗ്രേഷന്‍ നടപടികള്‍ 20 സെക്കന്റിനുളില്‍ പുര്‍ത്തികരിക്കാന്‍ സാധിക്കും . ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ടെര്‍മിനല്‍ മുന്നില്‍ 28 സ്മാര്‍ട് ഗേറ്റുകള്‍ നിലവിലുണ്ട്. അടുത്ത വര്‍ഷം മുതല്‍ സ്മാര്‍ട് ഗേറ്റ് സംവിധാനം എല്ലാ എയര്‍പോര്‍ട് ടെര്‍മിനലിലും നിലവില്‍ വരും
സ്മാര്‍ട് ഗേറ്റുകളുടെ കാമ്പയിനുകളുടെ ഭാഗമായി താമസ-കുടിയേറ്റ വകുപ്പ് വരും നാളുകളില്‍ കുടുതല്‍ സ്ഥലങ്ങളിലും സൗജന്യ രജിസ്ട്രഷന്‍ നടപടികള്‍ക്ക് തുടക്കംകുറിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ആവിഷ്‌കരിച്ച ഭാവി കര്‍മ പദ്ധതികള്‍ വളരെ വേഗത്തിലാണ് ദുബൈ താമസ-കുടിയേറ്റ വകുപ്പ് നടപ്പിലാക്കി വരുന്നത്.

Latest