നിലവിലുള്ള മദ്യനയത്തില്‍ മാറ്റം വേണ്ടെന്ന് ലീഗ്

Posted on: December 13, 2014 11:54 am | Last updated: December 13, 2014 at 11:51 pm

majeedകോഴിക്കോട്: നിലവിലുള്ള മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. പ്രായോഗികത കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മാറ്റങ്ങളെ കുറിച്ച് യു ഡി എഫിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. യു ഡി എഫ് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ മദ്യനയത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അംഗീകരിക്കൂ എന്നും കെ പി എ മജീദ് പറഞ്ഞു.

ALSO READ  കുട്ടിഹസൻ ദാരിമിക്ക് കാരണം കാണിക്കൽ നോട്ടീസ്