Connect with us

Palakkad

ഗ്രാമസഭയില്‍ മിനുട്‌സ് ബുക്ക് ക്ലോസ് ചെയ്യാത്തത് ചോദ്യം ചെയ്തവര്‍ക്ക് മെമ്പറുടെ നേതൃത്വത്തില്‍ മര്‍ദ്ദനം

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ഗ്രാമ സഭയില്‍ മിനുട്‌സ് ബുക്ക് ക്ലോസ് ചെയ്യാത്തത് ചോദ്യം ചെയ്തവര്‍ക്ക് മെമ്പറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി.
നെല്ലായ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ഗ്രാമസഭയിലാണ് മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗവും ഈ വാര്‍ഡിലെ മെമ്പറുമായ മരക്കാര്‍ മാരായമംഗലത്തിന്റെ നേതൃത്വത്തില്‍ മിനുട്‌സ് ബുക്ക് ക്ലോസ് ചെയ്യാത്തത് ചോദ്യം ചെയ്തവര്‍ക്ക് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ ലീഗ് പ്രവര്‍ത്തകരായ മാരായമംഗലം അവുഞ്ഞിക്കാട് അബ്ദുള്‍റഹ്മാന്‍, അബ്ദുല്‍ ഗഫൂര്‍ , അബ്ദുല്‍ മുനീര്‍ എന്നിവരെ ചെര്‍പ്പുളശ്ശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വാര്‍ഡ് മെമ്പറുടെ മകന്‍ ജാബിര്‍, മുബാറക്, അസൈനാര്‍, അലി , മുസ്തഫ എന്നിവരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.
കഴിഞ്ഞ ഗ്രാമസഭാ രേഖകള്‍ വിവരാവകാശനിയമ പ്രകാരം എടുത്തപ്പോള്‍ വ്യാപകമായ ക്രമക്കേടുകള്‍ വരുത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും ഇക്കാരണത്താലാണ് ഗ്രാമ സഭ അവസാനിച്ചപ്പോള്‍ മിനുട്‌സ് ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും ഇതേതുടര്‍ന്നാണ് മെമ്പറുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. ഇതിന് പുറമെ മാരായമംഗലം മഹല്ല് പ്രസിഡന്റായ പഞ്ചായത്തംഗവും കുടുംബവും വഖഫ് ഭൂമി മറിച്ചു വില്‍പ്പന നടത്തിയതും, വീട് നിര്‍മ്മാണം നടത്തിയതുമായ ആരോപണം മൂന്ന് മാസം മുമ്പ് പരിക്കേറ്റവര്‍ ചോദ്യം ചെയ്തിരുന്നതായും ഇത് വ്യാഴാഴ്ച ചേര്‍ന്ന മഹല്ല് കമ്മറ്റി യോഗം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ മരക്കാര്‍ മാരായമംഗലത്തിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മൂന്ന് പേരെ ചുമതലപ്പെടുത്തിയതിലുള്ള വൈരാഗ്യവുമാണ് ഇതെല്ലാം ചോദ്യം ചെയ്ത തങ്ങളെ ആക്രമിക്കാന്‍ കാരണമായതെന്നും പരുക്കറ്റവര്‍ പറഞ്ഞു. ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു. പഞ്ചായത്ത് രേഖകളില്‍ കൃതിമം കാണിച്ചതിനെതിരെ ജില്ലാകലക്ടറുള്ളവരടക്കമുള്ളവര്‍ക്ക് പരാതി നല്‍കും.

---- facebook comment plugin here -----

Latest