വാട്‌സ് ആപ്പ് ഗ്രൂപ്പ് സ്‌കൂളിന് മൈക്ക് സെറ്റ് സംഭാവന നല്‍കി

Posted on: December 6, 2014 9:15 am | Last updated: December 6, 2014 at 9:15 am

കുറ്റിയാടി: കരങ്ങോട് വാട്‌സ് ആപ്പ് ഗ്രൂപ്പ് കരങ്ങോട് എല്‍ പി സ്‌കൂളിന് മൈക്ക് സെറ്റ് സംഭാവന നല്‍കി മാതൃകയായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ രാജന്‍ ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് മുഹമ്മദ് ബശീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി ടി നാണു, വാര്‍ഡ് അംഗം ഇ അസീസ് മാസ്റ്റര്‍, അബ്ദുര്‍റഹ്മാന്‍ അമ്പലക്കണ്ടി, കെ കെ ഗോപിദാസ്, പ്രകാശന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. വി സി സജീര്‍, ഷംനാസ്, പി കെ കെ ഫാരിസ് ഇ നൗഷാദ്, എം കെ ലത്വീഫ്, എം എന്‍ കെ നവാസ്, വി സി സലീത്ത് എന്നിവരാണ് മൈക്ക് സെറ്റ് സംഭാവന നല്‍കിയത്.