നേപ്പാളില്‍ ഉത്സവത്തിനെത്തിയ ഇന്ത്യക്കാരിയെ പീഡിപ്പിച്ചു; ആറ് പേര്‍ അറസ്റ്റില്‍

Posted on: December 5, 2014 4:22 am | Last updated: December 4, 2014 at 10:22 pm

crimnalകാഠ്മണ്ഡു: നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ നേപ്പാള്‍ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. മൃഗബലി ഉള്‍പ്പെടെയുള്ള ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൗമാരിക്കാരിയായ പെണ്‍കുട്ടി. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ ഉള്‍ഗ്രാമത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഹ ഉത്സവത്തില്‍ വെച്ച് രണ്ട് ലക്ഷത്തിലധികം മൃഗങ്ങളെയാണ് ബലി നല്‍കിയിരുന്നത്. ബാരിയാപൂരിലെ ക്ഷേത്രത്തിനടുത്തുള്ള ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷമാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ പോലീസിനെ വിളിച്ചുവരുത്തി. ഇതിന് ശേഷം പോലീസ് തന്നെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റിലായവര്‍ നേപ്പാള്‍ സ്വദേശികളാണെന്നും 18നും 20നും പ്രായമുള്ളവരാണ് ഇവരെന്നും പോലീസ് വ്യക്തമാക്കി.