കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്ന് 10 മരണം

Posted on: December 4, 2014 10:31 pm | Last updated: December 4, 2014 at 10:31 pm

accidentബൊഗോട്ട: കൊളംബിയയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെറുവിമാനം തകര്‍ന്ന് 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. ടോലിമയിലെ മാരിക്വിറ്റ വിമാനത്തവളത്തിനു സമീപത്തു വച്ചായിരുന്നു അപകടം. കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ബാഹിയ സോലാനോയിലേക്കു പോകുന്ന അമേരിക്കന്‍ നിര്‍മിത ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ യാത്രാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്തിലുണ്ടായിരുന്ന എട്ട് യാത്രക്കാരും രണ്ട് ജീവനക്കാരും അപകടത്തില്‍പ്പെട്ടു. അതേസമയം, സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നതിനായി പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.