നീളം കൂടിയ പതാക; ഗിന്നസ് റെക്കോര്‍ഡ്

Posted on: December 2, 2014 10:01 pm | Last updated: December 2, 2014 at 10:01 pm

uae flagഅബുദാബി: ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാക ഉയര്‍ത്തി യു എ ഇ ശ്രദ്ധ നേടി ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി. വൊക്കേഷണല്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന 2,139 സ്വദേശി വിദ്യാര്‍ഥികളാണ് രണ്ട് കിലോമീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള പതാകയും വഹിച്ച് 230 മീറ്റര്‍ നീളത്തില്‍ നടന്ന് ഗിന്നസ് ബുക്കില്‍ ഇടംനേടിയത്. അബുദാബി ഇക്വസ്റ്റില്‍ ക്ലബ്ബുമായി സഹകരിച്ചാണ് പതാക തയ്യാറാക്കിയത്.
2011ല്‍ ഇറ്റലിയുടെ വേള്‍ഡ് റെക്കോര്‍ഡാണ് യു എ ഇ മറികടന്നത് (1.797 കിലോമീറ്റര്‍ നീളവും 4.8 മീറ്റര്‍ വീതിയുമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.