Connect with us

Kerala

കൊച്ചി മെട്രോ നിര്‍മാണം ഹൈക്കോടതി തടഞ്ഞു

Published

|

Last Updated

കൊച്ചി: നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുത്തുവെന്ന ഭൂവുടമയുടെ പരാതിയെ തുടര്‍ന്ന് കൊച്ചി മെട്രോയുടെ നോര്‍ത്ത് സ്‌റ്റേഷന്‍ നിര്‍മാണം ഹൈക്കോടതി തടഞ്ഞു. നോര്‍ത്ത് പാലത്തിന് സമീപമുള്ള പെട്രോള്‍ പമ്പ് ഉള്‍പ്പെട്ട ഭൂമിയുടെ ഉടമ കുമാരി സെബാസ്റ്റിയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഏറ്റെടുത്ത ഭൂമിയുടെ 80 ശതമാനം നഷ്ടപരിഹാരത്തുക നല്‍കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് ജസ്റ്റിസ് കെ സുരേന്ദ്രകുമാറിന്റെ ബഞ്ച് നിര്‍ദേശം നല്‍കി.

ഒരു സെന്റ് ഭൂമിക്ക് 40 ലക്ഷം രൂപയാണ് ഇവിടെ നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കണമെന്നും പെട്രോള്‍ പമ്പ് നശിപ്പിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഭൂവുടമ ഹരജിയില്‍ ആവശ്യപ്പെടുന്നു.

---- facebook comment plugin here -----

Latest