Connect with us

Wayanad

യൂത്ത് കോണ്‍ഗ്രസ് വികസന സന്ദേശ യുവയാത്ര നടത്തും

Published

|

Last Updated

കല്‍പ്പറ്റ: യു ഡി എഫ് ഭരണസമിതിയുടെ നാല് വര്‍ഷത്തെ ഭരണത്തില്‍ ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വിശദീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഡിസംബര്‍ 21, 22 തിയ്യതികളില്‍ നഗരസഭയിലെ 28 വാര്‍ഡുകളിലും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭാ വികസന സന്ദേശ യുവയാത്ര സംഘടിപ്പിക്കും.
പുതിയ ബസ്റ്റാന്റ് ഒന്നാംഘട്ട പൂര്‍ത്തീകരണം, കാരാപ്പുഴ കുടിവെള്ള പദ്ധതി, ഓണിവയല്‍ ആദിവാസി ഫഌറ്റ്, ഇ എം എസ് ഭവനപദ്ധതി പൂര്‍ത്തീകരണം, ദുര്‍ബലജനവിഭാഗങ്ങള്‍ക്ക് എന്റ് ഗൃഹം പദ്ധതി, ഹൈമാസ്റ്റ്, ലോമാസ്റ്റ്, എല്‍ ഇ ഡി, സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, തുര്‍ക്കിപാലം നിര്‍മ്മാണപ്രവൃത്തി, മുണ്ടേരി സ്‌കൂളിന്റെ കെട്ടിടനിര്‍മ്മാണം, ലാബ് കെട്ടിടം, സ്‌കൂള്‍ ബാന്റ് സെറ്റ്, വനിതാ ഉല്പന്ന വിപണന കേന്ദ്രം, നൈറ്റ് ഷെല്‍ട്ടര്‍, നിര്‍ഭയ കേന്ദ്രം, സംസ്ഥാനത്താദ്യമായി ബഡ്‌സ് സ്‌കൂള്‍, തൊഴില്‍ പരിശീലന കേന്ദ്രം, റാട്ടക്കൊല്ലി കുടിവെള്ള പദ്ധതി, ജനറല്‍ ആശുപത്രി കെട്ടിടനിര്‍മ്മാണം, എന്‍ യു എച്ച് എം അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍, ആദിവാസി കോളനികളില്‍ പഠനവീട്, എസ് സി ട്രെയിനിംഗ് സെന്റര്‍, റോഡുകളുടെയും ഫുട്പാത്തുകളുടെയും നവീകരണവും നിര്‍മ്മാണവും, ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് ബയോഗ്യാസ് പ്ലാന്റ്, ജലസ്രോതസ്സുകളുടെയും തോടുകളുടെയും നവീകരണവും, സംരക്ഷണവും, ബൈപ്പാസ് റോഡ് പൂര്‍ത്തീകരണം, മുനിസിപ്പല്‍ ഓഫീസ് സമുച്ചയ നിര്‍മ്മാണം, ആധുനീക ജെ സി ബി, കുടിവെള്ളം മാലിന്യ സംസ്‌ക്കരണം എന്നിവക്കായി ടാങ്കര്‍, ടാക്ടര്‍, ആധുനീക ജെ സി ബി എന്നിവ വാങ്ങല്‍ തുടങ്ങിയ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ യു ഡി എഫ് ഭരണസമിതി അധികാരത്തിലേറിയതിന് ശേഷം നടന്നത്.
കൂടാതെ എം പി ഫണ്ടില്‍ നിന്നും ആമ്പുലന്‍സ് ലഭ്യമാക്കാനും ഭരണസമിതിക്ക് സാധിച്ചു. ഈ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. യുവയാത്ര ഡിസംബര്‍ 21ന് ഡി സി സി ജനറല്‍ സെക്രട്ടറി വി എ മജീദ് ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് ഉദ്ഘാടനം ചെയ്യും. പി പി ആലി, ടി ജെ ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍, കെ ഇ വിനയന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിക്കും.
യോഗം മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ മുഖ്യപ്രഭാഷണം നടത്തി. സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, ബി സുവിത്ത്, സലീം കാരാടന്‍, ഡിന്റോ ജോസ്, മഹേഷ് കേളോത്ത്, ഷമീര്‍ കുരിക്കള്‍, സിറാജുദ്ദീന്‍, ഷിനി രവീന്ദ്രന്‍, എം അയ്യപ്പന്‍, മനോജ് പുല്‍പ്പാറ, ഷാഫി പുല്‍പ്പാറ, സുബൈര്‍ ഓണിവയല്‍, വിജിത. ഒ. സി, റഷീദ് പി, മോഹന്‍കുമാര്‍, കൃപേഷ് എ കെ തുടങ്ങിയവര്‍ സംസാരിച്ചു.

Latest