‘ജാഗ്രത’ ബോധവത്കരണ പരിപാടി

Posted on: November 28, 2014 10:02 am | Last updated: November 28, 2014 at 10:02 am

പൂനൂര്‍: വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസ് ബാലുശ്ശേരി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി ‘ജാഗ്രത’ ബോധവത്കരണ പരിപാടി നടത്തി. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി സബ് ജഡ്ജ് ആര്‍ എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുന്നാസര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ‘വിദ്യാര്‍ഥികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍’ എന്ന വിഷയത്തില്‍ താമരശ്ശേരി ഡി വൈ എസ് പി ജയ്‌സണ്‍ കെ അബ്രഹാം, ‘പോലീസും പൊതുജനങ്ങളും’ എന്ന വിഷയത്തില്‍ ബാലുശ്ശേരി സി ഐ കെ വി ബാബുവും ക്ലാസെടുത്തു. എസ് ഐ യൂസുഫ് നടുത്തറേമ്മല്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം സി പി കരീം മാസ്റ്റര്‍, സി കെ അസീസ് ഹാജി, അജി മാസ്റ്റര്‍, കെ അബുബക്കര്‍ മാസ്റ്റര്‍, ഗിരീഷ് തേവള്ളി, സി പി എ വഹാബ്, ബശീര്‍ വടക്കോത്ത്, ശുക്കൂര്‍ ലൗലി സംസാരിച്ചു. ശഫീഖ് കാന്തപുരം സ്വാഗതവും ഫൈസല്‍ നെരോത്ത് നന്ദിയും പറഞ്ഞു.